ടാറ്റാ ടിയാഗോ വിപണിയിൽ അവതരിപ്പിച്ചു

Posted on: April 6, 2016

Tata-Tiago-Launch-Big

മുംബൈ : ടാറ്റാ ടിയാഗോ വിപണിയിൽ അവതരിപ്പിച്ചു. 3.20 ലക്ഷം മുതൽ 5.54 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.

പെട്രോൾ / ഡീസൽ മോഡലുകളിലായി 5 വീതം വേരിയന്റുകളാണുള്ളത്. പെട്രോൾ മോഡൽ ലിറ്ററിന് 23.84 കിലോമീറ്ററും ഡീസൽ മോഡൽ ലിറ്ററിന് 27.28 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

പെട്രോൾ മോഡലുകളുടെ ഡൽഹി എക്‌സ്‌ഷോറൂം വിലകൾ : എക്‌സ് ബി – 3.20 ലക്ഷം രൂപ, എക്‌സ്ഇ – 3.58 ലക്ഷം രൂപ, എക്‌സ്എം – 3.89 ലക്ഷം രൂപ, എക്‌സ്ടി -4.19 ലക്ഷം രൂപ, എക്‌സ്ഇസഡ് – 4.75 ലക്ഷം രൂപ.

ഡീസൽ മോഡലുകളുടെ ഡൽഹി എക്‌സ്‌ഷോറൂം വിലകൾ : എക്‌സ് ബി – 3.94 ലക്ഷം രൂപ, എക്‌സ്ഇ – 4.29 ലക്ഷം രൂപ, എക്‌സ്എം – 4.69 ലക്ഷം രൂപ, എക്‌സ്ടി -4.99 ലക്ഷം രൂപ, എക്‌സ്ഇസഡ് – 5.54 ലക്ഷം രൂപ.