ഇൻഡിഗോ കാൻസലേഷൻ നിരക്ക് വർധിപ്പിച്ചു

Posted on: April 1, 2016

Indigo-Ticket-Counter-big

ന്യൂഡൽഹി : ഇൻഡിഗോ ആഭ്യന്തര വിമാന സർവീസുകളിലെ യാത്രാടിക്കറ്റുകളുടെ കാൻസലേഷൻ നിരക്ക് വർധിപ്പിച്ചു. ഈ വർഷം രണ്ടാം തവണയാണ് ഇൻഡിഗോ കാൻസലേഷൻ നിരക്ക് വർധിപ്പിക്കുന്നത്.

ഏഴ് ദിവസം മുതൽ വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂർ മുമ്പ് വരെയുള്ള കാൻസലേഷന് 2,250 രൂപയാണ് പുതുക്കിയ നിരക്ക്. ഫെബ്രുവരിയിൽ ഈ നിരക്ക് 1,900 രൂപയായി വർധിപ്പിച്ചിരുന്നു.