എഡിബി ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായി കുറച്ചു

Posted on: March 30, 2016

Asian-Development-Bank-Big

ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് 2016-17 ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായി കുറച്ചു. നേരത്തെ 7.6 ശതമാനം വളർച്ചാനിരക്കാണ് എഡിബി വിലയിരുത്തിയിരുന്നത്. ആഗോളസാഹചര്യങ്ങൾ ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് എഡിബി പ്രതീക്ഷിക്കുന്നത്.

നാണ്യപെരുപ്പം 2016-17 ൽ 5.4 ശതമാനവും 2017-18 ൽ 5.8 ശതമാനവുമായി വർധിക്കുമെന്നാണ് എഡിബിയുടെ നിഗമനം.