സാംസംഗ് ഓണം ഓഫർ

Posted on: August 20, 2014

Samsung-Onam-B

സാംസംഗ് ഇലക് ട്രോണിക്‌സ് ഓണത്തിന് കേരളത്തിൽ സാംസംഗ് ഫോണസദ്യ അവതരിപ്പിക്കുന്നു. സാംസംഗ് സ്മാർട്ട്‌ഫോൺ, ടാബ്‌ലറ്റ് എന്നിവ വാങ്ങുമ്പോൾ ആകർഷകമായ പ്രതിദിന, പ്രതിവാര സമ്മാനങ്ങളും മെഗാ ബംപർ സമ്മാനവും നേടാൻ അവസരം ലഭിക്കും. സെപ്റ്റംബർ ഒൻപതുവരെ കേരളത്തിലെ എല്ലാ സാംസംഗ് അംഗീകൃത ഷോറൂമുകളിലും സാംസംഗ് ഫോണസദ്യ ഓഫർ നിലവിലുണ്ടാകും.

ഓണക്കാലത്ത് സാംസംഗ് സ്മാർട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും വാങ്ങുന്ന ഉപയോക്താക്കൾക്ക് സ്‌ക്രാച്ച് കാർഡ് ലഭിക്കും. ഈ കാർഡ് സ്‌ക്രാച്ച് ചെയ്ത് അതിലുള്ള കോഡ് നമ്പർ 54242 എന്ന നമ്പരിലേയ്ക്ക് എസ്എംഎസ് ചെയ്താൽ ഭാഗ്യനറുക്കെടുപ്പിൽ പങ്കുചേരാം. ഇവരിൽനിന്ന് നറുക്കെടുത്താണ് പ്രതിദിന, പ്രതിവാര സമ്മാനജേതാക്കളെ കണ്ടെത്തുന്നത്.

സാംസംഗ് ഫോണസദ്യ ഓഫർ കാലയളവിൽ ഓരോ ദിവസവും അഞ്ച് ഭാഗ്യശാലികൾക്ക് സാംസംഗ് ടാബ്‌ലറ്റ്, ഗ്യാലക്‌സി എസ് 5 സ്മാർട്ട്‌ഫോൺ, എൽഇഡി ടിവി, റഫ്രിജറേറ്റർ, ജോയി ആലുക്കാസ് ഗിഫ്റ്റ് വൗച്ചർ എന്നിവ സമ്മാനമായി നേടാം. രണ്ടു ഭാഗ്യശാലികൾക്ക് ഓരോ ആഴ്ചയും രണ്ടു രാത്രിയും മൂന്നു പകലും നീളുന്ന ദുബായ് യാത്രയ്ക്കും അവസരം ലഭിക്കും.

ഓരോ പർച്ചേസിനുമൊപ്പം ഉപയോക്താക്കൾക്ക് മെഗാ ബംപർ സമ്മാനമായ കവാസാക്കി നിൻച 650 സിസി ബൈക്ക് സമ്മാനമായി ലഭിക്കാനുള്ള നറുക്കെടുപ്പിൽ പങ്കാളികളാകാം. തെരഞ്ഞെടുക്കപ്പെട്ട മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡിൽ പത്തു ശതമാനം കാഷ്ബാക്ക് ലഭിക്കും.

കൂടാതെ വിവിധ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങുന്നതിനും അവസരമുണ്ട്. ഓണത്തിന്റെ ഉത്സമേളങ്ങൾക്ക് കൊഴുപ്പുപകരാനാണ് സാംസംഗ് ഫോണസദ്യ മാർക്കറ്റിംഗ് ക്യാംപെയ്ൻ ഒരുക്കുന്നതെന്ന് സാംസംഗ് മൊബൈൽ ഡയറക്ടർ രാജു പുല്ലൻ പറഞ്ഞു.