ഡയറക്ട് സെല്ലിംഗ് : കേരളം വൻകുതിപ്പിനൊരുങ്ങുന്നു

Posted on: March 21, 2016

Direct-Selling-Big

കൊച്ചി : കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യ ഡയറക്ട് സെല്ലിംഗ് വിപണി 75 ബില്ല്യൺ രൂപയുടെതായി വളർന്നുവെന്ന് ഫിക്കി- കെപിഎംജി റിപ്പോർട്ട്. 2013-14 ൽ 700- 750 മില്ല്യൺ രൂപയുടെ വിപണിയായിരുന്ന കേരളം ദേശീയ തലത്തിലെ പ്രധാന മാർക്കറ്റാണെന്ന് റിപ്പോർട്ട് പറയുന്നു.

അതേ സമയം സംസ്ഥാനത്ത് വ്യക്തമായ പോളിസികളുടെ അഭാവം കഴിഞ്ഞ വർഷങ്ങളിൽ ഡയറക്ട് സെല്ലിംഗിന്റെ വളർച്ചയ്ക്കും നിയമാനുസൃതമല്ലാത്ത കമ്പനികളുടെ പെരുപ്പത്തിനും കളമൊരുക്കി. മുൻനിര ഡയറക്ട് സെല്ലിംഗ് കമ്പനികൾ കേരളത്തിലെ പ്രവർത്തനങ്ങൾ ഇതേ തുടർന്ന് ഗണ്യമായി കുറയക്കുകയും ചെയ്തു. പക്ഷേ കേരള മൾട്ടിലെവൽ മാർക്കറ്റിംഗ് കൺട്രോൾ ആൻഡ് റെഗുലേഷൻ ബിൽ 2013 നടപ്പിലാക്കുന്നതോടെ കേരളത്തിൽ നിയമാനുസൃത ഡയറക്ട് സെല്ലിംഗ് ബിസിനസ് മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രതിവർഷം 33- 35 % നിരക്കിൽ വളർച്ച രേഖപ്പെടുത്തി 2025 ഓടെ കേരള വിപണി 18- 20 ബില്യൺ രൂപയുതാവുമെന്നാണ് വിലയിരുത്തൽ. ഇതിൽ നിന്ന് സർക്കാറിന്റെ വരുമാനം തന്നെ 1900- 2000 മില്യൺ രൂപയായിരിക്കും 5.4 മുതൽ 5.6 ലക്ഷം വരെ ആളുകൾക്ക് തൊഴിൽ അവസരങ്ങളും ഡയറക്ട് സെല്ലിംഗ് പ്രദാനം ചെയ്യും.