കെ.പി.എം.ജി ഇന്ത്യയുടെ ഇ.എസ്.ജി കോണ്‍ക്ലേവിന് സമാപനം

Posted on: April 20, 2023

കൊച്ചി : പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണ (ഇ.എസ്.ജി) മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്കായി കെ.പി.എം.ജി ഇന്ത്യ സംഘടിപ്പിച്ച ഇ.എസ്.ജി കോണ്‍ക്ലേവും ഇ.എസ്.ജി അവാര്‍ഡ്സും സമാപിച്ചു. ഇ.എസ്.ജി മേഖല പരിഗണിച്ചുകൊണ്ടുള്ള ആദ്യ അവാര്‍ഡ് കൂടിയാണിത്. അഭിപ്രായം, പ്രവര്‍ത്തനം, സുസ്ഥിര പ്രവര്‍ത്തനം, ഓഹരി ഉടമകളുടെ സ്വാധീനംഎന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. കെ.പി.എം.ജി ഇന്ത്യയുടെ 30ആം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, റേറ്റിംഗ് ഏജന്‍സികള്‍, ആഗോള ചിന്തകര്‍, ബിസിനസ്സ് ഉടമകള്‍, ബിസിനസ്സ് നേതാക്കള്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ നയങ്ങള്‍, സാമൂഹിക പ്രതിബദ്ധത, ഭരണനിര്‍വഹണ ലക്ഷ്യങ്ങള്‍ എന്നിവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന വിലയിരുത്തിയതിനുശേഷം മാത്രമാണ് സ്ഥാപനങ്ങളെ അവാര്‍ഡിനായി പരിഗണിച്ചത്. വിവിധ വിഭാഗങ്ങളിലായി 15 കമ്പനികളാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, യുപിഎല്‍ ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്,ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ് എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, സിപ്ല ലിമിറ്റഡ് എന്നീ കമ്പനികളാണ് അവാര്‍ഡ് ദാതാക്കള്‍

 

TAGS: KPMG |