കുവൈറ്റ് എയർവേസ് 10 ബോയിംഗ് 777 വിമാനങ്ങൾ വാങ്ങും

Posted on: August 20, 2014

Kuwait-Airways

കുവൈറ്റ് എയർവേസ് 10 ബോയിംഗ് 777 ജെറ്റ്‌ലൈനർ വിമാനങ്ങൾ വാങ്ങും. ബോയിംഗ് 777 ൽ 314 മുതൽ 451 യാത്രക്കാരെ ഉൾക്കൊള്ളാനാകും. അതേസമയം എയർബസ് വിമാനങ്ങളാണ് കുവൈറ്റ് എയർവേസ് കൂടുതലായി ഉപയോഗിച്ചുവരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ 4.4 ബില്യൺ ഡോളറിന് എയർബസിൽ നിന്നും 25 വിമാനങ്ങൾ വാങ്ങാനുള്ള കരാർ വിവാദമായിരുന്നു. പത്തു എ 350-900 ലോംഗ്‌ഹോൾ, 15 എ 320 നിയോ വിമാനങ്ങളും വാങ്ങാനും 12 എ320 ഉം അഞ്ച് എ 330 ഉം വിമാനങ്ങൾ ലീസിനെടുക്കാനുമായിരുന്നു കരാർ. 2019-20 ൽ വിമാനങ്ങൾ കൈമാറുമെന്ന് എയർബസും വ്യക്തമാക്കിയിരുന്നു.

ആക്ഷേപമുയർന്നതിനെ തുടർന്ന് കുവൈറ്റ് പാർലമെന്ററി സമിതി അന്വേഷണം നടത്തിയിരുന്നു. ഈ കരാറിൽ ഇടനിലക്കാരില്ലെന്ന് കുവൈറ്റ് എയർവേസ് ചെയർപേഴ്‌സൺ റാക്ഷ അൽ റൗമി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ ജെറ്റ് എയർവേസിൽ നിന്നും അഞ്ചു എയർബസ് എ 330 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമാണ് കുവൈറ്റ് എയർവേസ് മുൻ ചെയർമാൻ സാമി അബ്ദുൾ ലത്തീഫ് അൽ നിസ്ഫിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ ഇടയാക്കിയത്.