ആസാം ഹോസ്പിറ്റലിന്റെ 51 ശതമാനം ഓഹരികൾ അപ്പോളോ ഏറ്റെടുത്തു

Posted on: March 14, 2016

Apollo-Hospitals-Logo-Big

ന്യൂഡൽഹി : ആസാം ഹോസ്പിറ്റലിന്റെ 51 ശതമാനം ഓഹരികൾ അപ്പോളോ ഹോസ്പിറ്റൽസ് ഏറ്റെടുത്തു. 57.25 കോടി രൂപയുടേതാണ് ഇടപാട്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ സാന്നിധ്യമുറപ്പിക്കാൻ ഈ ഏറ്റെടുക്കൽ അപ്പോളോയെ സഹായിക്കും.

1999 ൽ പ്രവർത്തനമാരംഭിച്ച ആസാം ഹോസ്പിറ്റലിൽ 220 കിടക്കകളുണ്ട്. 2015 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷം 83.1 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു.