കലാഭവൻ മണിക്ക് തൃശൂരിന്റെ അശ്രുപൂജ

Posted on: March 7, 2016

 

Kalabhavan-Mani-Big-c

തൃശൂർ : കലാഭവൻ മണിയുടെ മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലേക്ക് കൊണ്ടുപോകും. രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും ഇപ്പോൾ സംഗീത-നാടക അക്കാദമിയിലും പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ രണ്ടരയോടെ മാത്രമെ മണിയുടെ മൃതദേഹം ചാലക്കുടിയിൽ എത്തിച്ചേരുകയുള്ളു.
തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് പോസ്റ്റുമോർട്ടം നടന്ന മെഡിക്കൽ കോളജ് ആശുപത്രിയിലും സംഗീത നാടക അക്കാദമിയിലും എത്തിച്ചേർന്നിട്ടുള്ളത്.

മണിയുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വൻജനാവലിയാണ് ചാലക്കുടിയിൽ ഇപ്പോൾ തന്നെ കാത്തുനിൽക്കുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

TAGS: Kalabhavan Mani |