കെ എം എ വനിതാ നേതൃ സമ്മേളനം സംഘടിപ്പിച്ചു

Posted on: March 6, 2016
കേരള മാനേജ്‌മെന്റ് അസോസിയേഷൻ വിമെൻ മാനേജേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച വനിതാ നേതൃ സമ്മേളനം ജനറൽ ഇൻഷുറൻസ് കോർപറേഷൻ സിഎംഡി ആലീസ് വൈദ്യൻ ഉദ്ഘാടനം ചെയ്യുന്നു. വിമെൻ മാനേജേഴ്‌സ് ഫോറം ചെയർപേഴ്‌സൺ മരിയ എബ്രഹാം, ബീന പോൾ, കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കർ, ലക്ഷ്മി പ്രത്യൂരി, സി. എസ്. കർത്ത എന്നിവർ സമീപം.

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ വിമെൻ മാനേജേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ നേതൃ സമ്മേളനം സംഘടിപ്പിച്ചു. ജനറൽ ഇൻഷുറൻസ് കോർപറേഷൻ സിഎംഡി ആലീസ് വൈദ്യൻ മുഖ്യാതിഥിയായിരുന്നു. വനിതകൾ തങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും രൂപപ്പെടുത്തെണ്ടതെങ്ങനെയെന്ന് അവർ വിശദീകരിച്ചു. തടസങ്ങൾ തട്ടിമാറ്റി ലക്ഷ്യത്തിലെത്താൻ വനിതകൾക്ക് കഴിയണമെന്നും അവർ ഓർമ്മപ്പെടുത്തി. സ്ഥാപനങ്ങളിലെ മുതിർന്ന ജീവനക്കാർ വനിതകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും വേണമെന്നും ആലീസ് പറഞ്ഞു.

ഐഎൻകെ സിഇഒ ലക്ഷ്മി പ്രത്യൂരി മുഖ്യപ്രഭാഷണം നടത്തി. വനിതകൾ മാഡം ക്യൂറിയെ പോലെയുള്ളവരുടെ ജീവിതം മാതൃകയാക്കണമെന്നും വീടിനുള്ളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാൻ വനിതകൾ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു. ഫിലിം എഡിറ്റർ ബീന പോൾ വിശിഷ്ടാതിഥിയായിരുന്നു. കഴിവുകൾ വികസിപ്പിക്കാനുള്ള പ്രോത്സാഹനവും അവസരവുമാണ് വനിതകൾക്ക് ലഭിക്കേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടി.

സമാപനചടങ്ങിൽ നുവാൽസ് വൈസ് ചാൻസലർ ഡോ. റോസ് വർഗീസ് മുഖ്യാതിഥിയായി. നടി മീരാ നന്ദൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കോർപ്പറേറ്റ് ട്രെയിനർമാരായ ഡോ. മാണി പോൾ, ഡോ. ഉഷി മോഹൻദാസ്, സോഷ്യൽ എൻട്രപ്രൂണർ അരുണാചലം മുരുഗനാഥൻ, രേഖ മേനോൻ, മിലൻ ഡിസൈൻ എംഡി ഷേർളി റെജിമോൻ, നടി സുജ കാർത്തിക എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.