കെഎംഎ വനിതാ നേതൃത്വ സംഗമം നാലിന്

Posted on: March 1, 2016

KMA-LIFE-2016-Big-a

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് നാലിന് കൊച്ചിയിൽ വനിത നേതൃത്വ സംഗമം നടത്തും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച സ്ത്രീകളുടെ അനുഭവങ്ങളിൽ നിന്നും പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമൻ മാനേജേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിത നേതൃത്വ സംഗമം സംഘടിപ്പിക്കുന്നത്. ലീഡ്, ഇൻസ്പയർ, ഫുൾഫിൽ, എംപവർ എന്ന വിഷയത്തെ ആധാരമാക്കിയാണ് ലൈഫ് 2016 സംഗമം ഒരുക്കിയിട്ടുള്ളത്. പനമ്പള്ളി നഗറിലെ സെന്റർ ഹോട്ടലിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് നേതൃത്വ സംഗമം.

ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക് ടറുമായ ആലീസ് ജി. വൈദ്യനാണ് കോൺക്ലേവിലെ മുഖ്യാതിഥി. ലക്ഷ്മി പ്രച്ചൂരി (ഇൻങ്ക് ടോക്‌സ്) മുഖ്യപ്രഭാഷണം നടത്തും. ഫിലിം എഡിറ്റർ ബീന പോളും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. തുടർന്നുള്ള സെഷനിൽ ഡോ. മാണി പോൾ, ഡോ. ഉഷി മോഹൻദാസ്, രേഖാ മേനോൻ, ഷേർളി റെജിമോൻ (മിലൻ ഡിസൈൻസ്), ചലചിത്രതാരം സുജ കാർത്തിക്, അരുണാചലം മുരുകാനന്ദം (ജയശ്രീ ഇൻഡസ്ട്രീസ് കോയമ്പത്തൂർ) തുടങ്ങിയവർ പ്രസംഗിക്കും.

സമാപന സമ്മേളനത്തിൽ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. റോസ് വർഗീസ്, ചലചിത്രതാരം മീര നന്ദൻ എന്നിവർ പ്രസംഗിക്കും.