തമിഴ്‌നാട്ടിൽ 4ജി സർവീസുമായി എയർസെൽ

Posted on: August 18, 2014

Aircel-Logo

തമിഴ്‌നാട്ടിലും ജമ്മുകാഷ്മീരിലും എയർസെൽ 4ജി സർവീസ് അവതരിപ്പിച്ചു. ഇതോടെ ഇരു സംസ്ഥാനങ്ങളിലും മൂന്നു സാങ്കേതിവിദ്യകളും (2ജി, 3ജി, 4ജി) നൽകുന്ന ടെലികോം ഓപറേറ്ററായി എയർസെൽ മാറി.

തമിഴ്‌നാട് ഉൾപ്പടെയുള്ള എട്ടു സർക്കിളുകളിലാണ് ബ്രോഡ്ബാൻഡ് വയർലെസ് അക്‌സസിനുള്ള സെപ്ക്ട്രം എയർസെല്ലിന് അനുവദിച്ചിട്ടുള്ളത്. എയർടെല്ലിനു ശേഷം എയർസെൽ ആണ് ഇന്ത്യയിൽ 4ജി സേവനം അവതരിപ്പിച്ച ടെലികോം കമ്പനി.

TAGS: 4G Service | Aircel |