എയർസെല്ലിന് 1.1 ബില്യൺ ഡോളറിന്റെ ചൈനീസ് വായ്പ

Posted on: November 6, 2014

Aircel-Logo-big

എയർസെല്ലിന് 1.1 ബില്യൺ ഡോളറിന്റെ (67,00 കോടി രൂപ) ചൈനീസ് വായ്പ. ചൈന ഡവലപ്‌മെന്റ് ബാങ്ക് (700 മില്യൺ ഡോളർ), നോർഡിക് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (100 മില്യൺ ഡോളർ), സ്വേദ് ബാങ്ക് എബി തുടങ്ങിയ ആറു ബാങ്കുകൾ ചേർന്നാണ് വായ്പ അനുവദിച്ചിട്ടുള്ളത്.

20,000 കോടി രൂപയുടെ വായ്പകൾ പുനക്രമീകരിക്കാനാണ് ഈ തുക ഉപയോഗിക്കുകയെന്ന് എയർസെൽ വിശദീകരിച്ചു. എസ് ബി ഐ, കാനറ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ 12 ഇന്ത്യൻ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് മറ്റൊരു 14,000 കോടി രൂപ കൂടി എയർസെൽ സമാഹരിക്കുന്നുണ്ട്.