എയർസെൽ 4ജി ഡിസംബറിൽ

Posted on: September 22, 2015

Aircel-Logo-big

ചെന്നൈ : എയർസെൽ റീട്ടെയ്ൽ കസ്റ്റമേഴ്‌സിനായി 4ജി എൽടിഇ സേവനം ഡിസംബറിൽ അവതരിപ്പിക്കും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ബീഹാർ, ഒഡീഷ, അസം, ജമ്മുകാഷ്മീർ, നോർത്ത്ഈസ്റ്റ് എന്നീ സംസ്ഥാനങ്ങളിലാണ് എയർസെൽ സർവീസുള്ളത്.

എട്ട് സർക്കിളുകളിൽ ആറിലും കമേർഷ്യൽ ഉപഭോക്താക്കൾക്ക് 4ജി സേവനം നൽകിയിട്ടുണ്ടെന്ന് ചീഫ് ടെക്‌നോളജി ഓഫീസർ സമീർ ദാവെ പറഞ്ഞു.