എയർസെൽ 4ജി സ്‌പെക്ട്രം എയർടെൽ വാങ്ങി

Posted on: April 8, 2016

Bharti-Airtel-board-Big

ന്യൂഡൽഹി : ഭാരതി എയർടെൽ 8 സർക്കിളുകളിലെ എയർസെലിന്റെ 4ജി സ്‌പെക്ട്രം (20 മെഗാഹെർട്‌സ്) വാങ്ങി. 3,500 കോടി രൂപയുടേതാണ് ഇടപാട്. കഴിഞ്ഞ മാസം വീഡിയോകോണിന്റെ 1800 എംഎച്ച്ഇസഡ് ബാൻഡിലുള്ള 4ജി സ്‌പെക് ട്രം 4,428 കോടി രൂപയ്ക്ക് എയർടെൽ വാങ്ങിയിരുന്നു.

തമിഴ്‌നാട്, ബീഹാർ, വെസ്റ്റ് ബംഗാൾ, ജമ്മുകാഷ്മീർ, ആന്ധ്രപ്രദേശ്, ഒഡീഷ, നോർത്ത് ഈസ്റ്റ് സർക്കിളുകളിലെ 2300 എംഎച്ച്ഇസഡ് ബാൻഡ് ആണ് എയർടെൽ സ്വന്തമാക്കുന്നത്. 2030 സെപ്റ്റംബർ 20 വരെ സ്‌പെക്ട്രം കൈവശംവയ്ക്കാൻ എയർടെല്ലിനു കഴിയും.