ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇഷ്യു അഡൈ്വസർമാരെ നിയമിച്ചു

Posted on: February 21, 2016

ASTER-Hospital-Mankhool-ext

ദുബായ് : പബ്ലിക് ഇഷ്യുവിന് മുന്നോടിയായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇഷ്യു അഡൈ്വസർമാരെ നിയമിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് എന്നിവരാണ് അഡൈ്വസർമാർ.

ഇനീഷ്യൽ പബ്ലിക്ക് ഓഫറോ പ്രൈവറ്റ് പ്ലേസ്‌മെന്റോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഐപിഒ നടത്തുകയാണെങ്കിൽ ബോംബെ, ദുബായ്, ലണ്ടൻ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി 2,500 ലേറെ കിടക്കൾ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ശൃംഖലയിലുണ്ട്.