ഹോണ്ട 57,676 കാറുകളിലെ എയർബാഗുകൾ റീപ്ലേസ് ചെയ്യും

Posted on: February 19, 2016

Honda-Jazz-2012-Big

ന്യൂഡൽഹി : ഇന്ത്യയിലെ 57,676 ഹോണ്ട കാറുകളിലെ ഡ്രൈവർ സൈഡ് എയർബാഗുകൾ മാറ്റിസ്ഥാപിക്കും. ആഗോളതലത്തിൽ പ്രഖ്യാപിച്ച തിരിച്ചുവിളിക്കലിന്റെ ഭാഗമാണി നടപടി.2016 ഫെബ്രുവരി 20 മുതൽ ഇന്ത്യയിലെ ഹോണ്ട ഡീലർഷിപ്പുകളിൽ സൗജന്യമായി എയർബാഗുകൾ മാറ്റി സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.

2012 ജനുവരിക്കും 2013 ജൂണിനും മധ്യേ നിർമ്മിച്ച സിറ്റിയുടെ 49,572 യൂണിറ്റുകൾ, 2012 ഫെബ്രുവരിക്കും 2013 ഫെബ്രുവരിക്കും മധ്യേ പുറത്തിറക്കിയ ജാസിന്റെ 7,504 യൂണിറ്റുകൾ, 2012 ജനുവരിക്കും 2012 ഓഗസ്റ്റിനും ഇടയിൽ നിർമ്മിച്ച സിവിക്കിന്റെ 600 യൂണിറ്റുകളിലുമാണ് എയർബാഗുകൾ റീപ്ലേസ് ചെയ്യുന്നത്.