കെ എം എ മാനേജ്‌മെന്റ് വാരാഘോഷം ഫെബ്രുവരി 16 മുതൽ 25 വരെ

Posted on: February 14, 2016

KMA-logo-big

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ) മാനേജ്‌മെന്റ് വാരാഘോഷം ഫെബ്രുവരി 16 മുതൽ 25 വരെ നടക്കും. തുടർച്ചയായ ആറാം വർഷമാണ് കെ എം എ മാനേജ്‌മെന്റ് വാരാഘോഷം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 16 ന് വൈകുന്നേരം 6.30 ന് പനമ്പിള്ളിനഗർ അവന്യൂ സെന്റർ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മാനേജ്‌മെന്റ് വാരാഘോഷത്തിന്റെ ഉദ്ഘാടനം കെ എം ആർ എൽ എം ഡി. ഏലിയാസ് ജോർജ് നിർവഹിക്കും. റെക്കിറ്റ് ബെൻസ്‌കിസർ ദക്ഷിണേഷ്യൻ ഡയറക്ടർ ശ്രീജി ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തും.

ഫെബ്രുവരി 18 ന് മാനേജ്‌മെന്റ് ഹൗസിൽ ഇ പേ ഹെൽത്ത് കെയർ സ്ഥാപക പ്രസിഡണ്ടും ചെയർമാനുമായ ഡാൻ പീറ്റേഴ്‌സൺ സംസാരിക്കും. ഫെബ്രുവരി 19 ന് കെ എം എ വിമെൻ മാനേജേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ കിറ്റക്‌സ് ഫാക്ടറി സന്ദർശിക്കും. ട്വന്റി 20 മിഷനെ കുറിച്ച് പഠിക്കാനാണ് സന്ദർശനം.

24 ന് വൈകുന്നേരം 6.30 ന് പാലാരിവട്ടം റിനൈ കൊച്ചി ഹോട്ടലിൽ നടക്കുന്ന എം കെ കെ നായർ സ്മാരക പ്രഭാഷണത്തിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ സംസാരിക്കും. 25 ന് വൈകിട്ട് കെ എം എ യിൽ നടക്കുന്ന കെ ടി ചാണ്ടി സ്മാരക പ്രഭാഷണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. സിറിയക് ജോസഫ് സംസാരിക്കും.