വിദ്യാഭ്യാസ മേഖലയ്ക്ക് 1330.79 കോടി

Posted on: February 12, 2016

Kerala-Budget-2016-Big

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയ്ക്ക് 1330.79 കോടി രൂപ ബജറ്റിൽ വകയിരുത്തി. സംസ്ഥാനത്തെ 100 സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 10 കോളജുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തും. 100 വർഷം പൂർത്തിയാക്കി എയ്ഡഡ് കോളജുകൾക്ക് ഒരു പുതിയ കോഴ്‌സ് അനുവദിക്കും. കൊച്ചി മഹാരാജാസ് കോളജിൽ ഡിജിറ്റലൈസേഷൻ മൂന്ന് കോടി രൂപ വകയിരുത്തി.

കൃത്യമായി വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നവർക്ക് രണ്ട് മാസത്തെ തുക സർക്കാർ നൽകും.

ഹോമിയോ വിദ്യാഭ്യാസത്തിനായി 19.81 കോടി. ഹരിപ്പാട് നേഴ്‌സിംഗ് കോളജ് ആരംഭിക്കും.