കാർ ലോൺ : ഹോണ്ട കാർസും മാഗ്മയും ധാരണയിൽ

Posted on: January 31, 2016

Magma-Fincorp-Logo-Big

മുംബൈ : ഹോണ്ട ഉപഭോക്താക്കൾക്ക് കാർ ലോൺ ലഭ്യമാക്കുന്നതിന് ഹോണ്ട കാർസ് ഇന്ത്യയും മാഗ്മ ഫിൻകോർപും ധാരണയിലെത്തി. കാർ വിലയുടെ 90 ശതമാനം തുക അഞ്ച വർഷത്തെ തിരിച്ചടവ് കാലാവധിയിൽ മാഗ്മ വായ്പ നൽകും.

മാഗ്മ ഫിൻകോർപിന്റെ 228 ശാഖകളിലും ഹോണ്ട കാർസിന്റെ 273 ഡീലർഷിപ്പുകളിലും വായ്പാ സൗകര്യം ലഭ്യമാകും. മികച്ച ബയിംഗ് അനുഭവം ലഭ്യമാക്കാൻ ഹോണ്ട – മാഗ്മ കൂട്ടുകെട്ടിനാവുമെന്ന് ഹോണ്ട സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രമൺ കുമാർ പറഞ്ഞു.