കരിപ്പൂർ – ദുബായ് നാല് സർവീസുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

Posted on: January 31, 2016

AirIndia-Express-Flight-Big

കോഴിക്കോട് : കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യതകൾ മങ്ങിയതോടെ സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. മാർച്ച് 28 ന് ആരംഭിക്കുന്ന പുതിയ ഷെഡ്യൂളിൽ കരിപ്പൂർ – ദുബായ് പ്രതിദിന സർവീസുകളുടെ എണ്ണം രണ്ടിൽ നിന്ന് നാല് ആയി വർധിപ്പിക്കും.

കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ എണ്ണം നിലവിലുള്ള 96 ൽ നിന്ന് 119 ആയി വർധിപ്പിക്കും. കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ 46 ൽ നിന്ന് 64 ആയി വർധിപ്പിക്കും.