ടി പി ശ്രീനിവാസനെ ആക്രമിച്ചതിൽ കെഎംഎ അപലപിച്ചു

Posted on: January 30, 2016

T.P.Sreenivasan-Big

കൊച്ചി : ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി പി ശ്രീനിവാസനെ ആക്രമിച്ചതിനെ കേരള മാനേജ്‌മെന്റ് അസോസിയേഷൻ ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയിൽ വർഷങ്ങളോളം ഇന്ത്യൻ അംബാസഡറായിരുന്ന ശ്രീനിവാസനെപ്പോലുള്ള ഒരാളെ പ്രതിഷേധക്കാർ ആക്രമിക്കുന്നതു തടയുന്നതിനും അദ്ദേഹത്തെ രക്ഷിക്കുന്നതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ എത്താതിരുന്നതു വളരെ നിർഭാഗ്യകരമാണ്. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കേരള മാനേജ്‌മെന്റ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ കെ സി സിറിയക് പത്രക്കുറിപ്പിൽ പറഞ്ഞു.

ഈ സംഭവത്തിൽ കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഗവൺമെന്റ് ആവശ്യമായ നടപടികൾ എടുക്കുമെന്നു കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു.