ഇൻഡിഗോ രണ്ടാമത്തെ കൊച്ചി – ചെന്നൈ സർവീസ് ആരംഭിച്ചു

Posted on: January 30, 2016

Indigo---B

കൊച്ചി : ഇൻഡിഗോ കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള രണ്ടാമത്തെ വിമാനസർവീസ് ആരംഭിച്ചു. ഉച്ചയ്ക്ക് 1.15 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം (6 E 698) 2.15 ന് ചെന്നൈയിലെത്തും. 2,132 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്.

രാവിലെ 11.45 ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന (6 E 645) ഉച്ചയ്ക്ക് 12.45 ന് കൊച്ചിയിലെത്തും. 2,189 രൂപയാണ് ടിക്കറ്റ് നിരക്ക്.