ഹിമപാതം ഗൾഫിൽ നിന്നുള്ള യുഎസ് ഫ്‌ളൈറ്റുകൾ റദ്ദാക്കുന്നു

Posted on: January 24, 2016

JFK-Airport-in-snow-Big

ദുബായ് : അമേരിക്കയിലെ ഹിമക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും ഗൾഫിൽ നിന്നു യുഎസിലേക്കുള്ള വിമാനസർവീസുകളെയും ബാധിച്ചു. വാഷിംഗ്ടണിലേക്കും ന്യൂയോർക്കിലേക്കുമുള്ള 8 സർവീസുകൾ എമിറേറ്റ്‌സ് കാൻസൽ ചെയ്തു.

ഇത്തിഹാദ് എയർവേസും ശനിയാഴ്ചത്തെ വാഷിംഗ്ടൺ, ന്യൂയോർക്ക് ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്തിട്ടുണ്ട്. വാരാന്ത്യത്തിലുള്ള അമേരിക്കൻ യാത്രക്കാർക്ക് ഫ്‌ളൈറ്റുകൾ റീബുക്ക് ചെയ്യാൻ ഇത്തിഹാദ് അവസരമൊരുക്കിയിട്ടുണ്ട്.

വാഷിംഗ്ടൺ, ന്യൂയോർക്ക്, ഫിലാഡെൽഫിയ ഫ്‌ളൈറ്റുകൾ തടസപ്പെടാനിടയുണ്ടെന്ന് ഖത്തർ എയർവേസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.