ഇന്ത്യയിൽ ആദ്യത്തെ ഗോ ദ ഡിസ്റ്റൻസ് ഫുട്‌ബോൾ പിച്ച് മുംബൈയ്ക്ക് സ്വന്തം

Posted on: January 22, 2016

Apollo-Go-The-Distance-pitc

മുംബൈ : അപ്പോളോ ടയേഴ്‌സ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ഗോ ദ ഡിസ്റ്റൻസ് ഫുട്‌ബോൾ പിച്ച് മുംബൈയ്ക്ക് സ്വന്തം. പൂർണമായും റീസൈക്കിൾഡ് റബർ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ രണ്ടാമത്തെ പിച്ചാണ് മുംബൈയിലേത്. ബ്രിട്ടണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോംടൗണായ ഓൾഡ് ട്രാഫോർഡിലാണ് ആദ്യത്തെ പിച്ച്.

അപ്പോളോ ടയേഴ്‌സ് ഏഷ്യ-പസഫിക്, മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മയും മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ ക്യാപ്റ്റനും ക്ലബ് അംബാസഡറുമായ ബ്രയാൻ റോബ്‌സണും ചേർന്ന് പിച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Apollo-Tyres-Go-The-Distanc

അപ്പോള ടയേഴ്‌സിന്റെ ഉപയോഗ ശൂന്യമായ ടയറുകളിൽ നിന്ന് വേർതിരിച്ചെടുത്ത റബറാണ് പിച്ച് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന് അപ്പോളോ ടയേഴ്‌സ് ഏഷ്യ-പസഫിക്, മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മ പറഞ്ഞു. 22,00 ടയറുകൾക്ക് തുല്യമായ ഏകദേശം 10 ടൺ റബർ ആണ് പിച്ച് നിർമാണത്തിന് വേണ്ടിവന്നത്. കിക് ഫോർ ഓൾ അക്കാദമിയുമായി ചേർന്നാണ് ഗോ ദ ഡിസ്റ്റൻസ് പിച്ചിന്റെ പരിപാലനവും നടത്തിപ്പും നിർവഹിക്കുന്നത്.