രത്തൻ ടാറ്റാ കാഷ്‌കരോയിൽ നിക്ഷേപം നടത്തി

Posted on: January 19, 2016

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ ഓൺലൈൻ കാഷ്ബാക്ക് വെഞ്ച്വറായ കാഷ്‌കരോ ഡോട്ട്‌കോമിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റായുടെ 2016 ലെ മൂന്നാമത്തെ നിക്ഷേപമാണിത്. ഡാറ്റാ അനലറ്റിക്‌സ് കമ്പനിയായ ട്രാക്‌സൻ ടെക്‌നോളജീസ്, പെറ്റ് കെയർ പോർട്ടലായ ഡോഗ്‌സ്‌പോട്ട് എന്നിവയിലാണ് ഈ വർഷം നിക്ഷേപം നടത്തിയത്.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്‌ണോമിക്‌സ് അലുംമ്‌നിയായ സ്വാതിയും റോഹൻ ഭാർഗവയും ചേർന്ന് 2013 ലാണ് ഗുർഗാവ് ആസ്ഥാനമായി കാഷ്‌കരോ ഡോട്ട്‌കോം ആരംഭിച്ചത്. കാഷ്‌കരോയ്ക്ക് ആയിരത്തിലേറെ ഓൺലൈൻ റീട്ടെയ്‌ലർമാരും 10 ലക്ഷത്തിലേറെ രജിസ്‌റ്റേർഡ് യൂസേഴ്‌സുമുണ്ട്.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) അർബൻക്ലാപ്പ് (ഓൺലൈൻ സർവീസ്) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു സ്ഥാപനങ്ങൾ.