ഗുണ്ടർ ബട്ട്‌ഷെക് ടാറ്റാ മോട്ടോഴ്‌സ് സിഇഒ

Posted on: January 18, 2016

Tata-Motors-Gunter-Butschekമുംബൈ : എയർബസ് ചീഫ് ഓപറേറ്റിംഗ് ഓഫീസറായിരുന്ന ഗുണ്ടർ ബട്ട്‌ഷെക്കിനെ ടാറ്റാ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചു. ഫെബ്രുവരി 15 ന് ചുമതലയേൽക്കും.

എയർബസിൽ ചേരും മുമ്പ് ഗുണ്ടർ ബട്ട്‌ഷെക്ക് 25 വർഷം മെഴ്‌സിഡസ് ബെൻസിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൾ സ്ലിമ്മിന്റെ നിര്യാണത്തെ തുടർന്ന് 2014 ജനുവരി മുതൽ ടാറ്റാ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടറുടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.