മേക്ക് ഇൻ ഇന്ത്യ വാരാഘോഷം : കൊച്ചിയിൽ സിഐഐ റോഡ് ഷോ

Posted on: January 13, 2016

CII-Roadshow-Kochi-13-Jan-B

കൊച്ചി : മേക്ക് ഇൻ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് സിഐഐ കേരള ഘടകം കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ആഗോള പങ്കാളിത്തത്തിന് ഇടമൊരുക്കുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയെ സംയോജിപ്പിക്കുന്നതിനും വേണ്ട തന്ത്രങ്ങൾ മെനയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ പ്രചാരണപ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനുമാണ് വാരാചരണം ലക്ഷ്യമിടുന്നത്.

ഡിഐപിപി ഡയറക്ടർ സുശീൽ കെ. സത്പുടെ ഫെബ്രുവരി 13 മുതൽ 18 വരെ മുംബൈയിൽ നടക്കുന്ന മേക്ക് ഇൻ ഇന്ത്യ വാരാഘോഷത്തിലെ കേരള പവലിയനിലേക്ക് കേരളത്തിലെ എല്ലാ വ്യവസായങ്ങളെയും സ്വാഗതം ചെയ്തു.

ഒരാഴ്ച നീളുന്ന പരിപാടികൾ പ്രധാനമന്ത്രി മുംബൈയിൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഉൽപാദന പ്രക്രിയകളുടെയും നൂതന ഉൽപന്നങ്ങളുടെയും പ്രദർശനം മേക്ക് ഇൻ ഇന്ത്യ സെന്ററിൽ ഉണ്ടാകും.

കേരളത്തിൽ നിന്നുള്ള കമ്പനികൾ പ്രദർശനത്തിൽ പങ്കെടുത്ത് ഈ അവസരം ഉപയോഗിക്കണമെന്ന് കെഎസ്‌ഐഡിസി ജനറൽ മാനേജർ കെ.ജി. അജിത്കുമാർ, സിഐഐ മുൻ ചെയർമാൻ എ.കെ.നായർ എന്നിവർ അഭ്യർത്ഥിച്ചു. താത്പര്യമുള്ള കമ്പനികൾ കൂടുതൽ വിവരങ്ങൾക്കായി കെഎസ്‌ഐഡിസിയുമായി ബന്ധപ്പെടേണ്ടതാണ്.