ഷെയർഖാൻ ഏറ്റെടുക്കൽ ബിഎൻപി പാരിബാസിന് സിസിഐ അനുമതി

Posted on: January 6, 2016

BNP-Paribas-Big

മുംബൈ : ഓൺലൈൻ ബ്രോക്കിംഗ് സ്ഥാപനമായ ഷെയർഖാൻ ഏറ്റെടുക്കുന്നതിന് ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബാസിന് കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. ഈ വർഷം ജൂലൈ 30 ഓടെ ഷെയർഖാൻ ബിഎൻപി പാരിബാസിന്റെ പേഴ്‌സണൽ ഇൻവെസ്റ്റർ ഡിവിഷന്റെ ഭാഗമാകും.

ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 2,200 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നിട്ടുള്ളതെന്ന് വിപണി വൃത്തങ്ങൾ വിലയിരുത്തുന്നു. റീട്ടെയ്ൽ ബ്രോക്കറേജ്, ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ബിഎൻപി പാരിബാസിന് യൂറോപ്പിൽ 17 ലക്ഷത്തിൽപ്പരം ഇടപാടുകാരുണ്ട്.