13
Monday
May 2024
May 2024
അഡ്രസ് ഹോട്ടൽ അഗ്നിബാധ 16 പേർക്ക് പരിക്കേറ്റു
Posted on: January 1, 2016
ദുബായ് : അഡ്രസ് ഹോട്ടലിൽ ഉണ്ടായ അഗ്നിബാധയിൽ 16 പേർക്ക് നിസാര പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു. ദുരന്തത്തിന് ദൃക്സാക്ഷിയായ ഒരാൾക്ക് ഹൃദയാഘാതമുണ്ടായി. പുക ശ്വസിച്ചും തിക്കിലും തിരക്കിലുംപ്പെട്ടാണ് 15 പേർക്ക് പരിക്കേറ്റത്. എല്ലാവരെയും പ്രഥമ ശുശ്രൂഷയ്ക്കു ശേഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഒരു ഹെലികോപ് ടറും ഡ്രോണുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. 63 നിലകളുള്ള ഹോട്ടലിലെ അഗ്നിബാധ 75 ശതമാനവും നിയന്ത്രിക്കാൻ കഴിഞ്ഞതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
TAGS: Address Hotel Fire | Burj Khalifa | Downtown Dubai | Dubai Mall |
News in this Section