റിലയൻസ് ജിയോ 4ജി സോഫ്റ്റ് ലോഞ്ച് ചെയ്തു

Posted on: December 28, 2015

Reliance-Jio-Soft-launch-Bi

മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം 4ജി മൊബൈൽ സർവീസ് സോഫ്റ്റ് ലോഞ്ച് ചെയ്തു. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ 83 ാം ജന്മദിനത്തിൽ നവി മുംബൈയിലെ റിലയൻസ് കോർപറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ 35,000 റിലയൻസ് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി 80,000 ലേറെപ്പേർ ചടങ്ങിൽ പങ്കാളികളായി.

ഇന്റർനെറ്റ് – മൊബൈൽ ബ്രോഡ്ബാൻഡ് പെനിട്രേഷനിൽ ഇന്ത്യയുടെ സ്ഥാനം ഏതാനും വർഷങ്ങൾക്കുള്ളിൽ ആദ്യ പത്തിലേക്ക് ഉയരുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഇപ്പോൾ 150 മതാണ് ഇന്ത്യയുടെ സ്ഥാനം. ജിയോ 4ജി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യ മികച്ച നേട്ടം കൈവരിക്കുമെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.