ഹോണ്ട ജനുവരിയിൽ കാർ വില വർധിപ്പിക്കും

Posted on: December 23, 2015

Honda-Tapukara-plant-big

ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ മോഡൽ അനുസരിച്ച് 10,000 മുതൽ 16,000 രൂപ വരെ വില വർധിപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനം.

നേരത്തെ മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ജനറൽ മോട്ടോഴ്‌സ്, ഹ്യുണ്ടായ് മോട്ടോർ, ടൊയോട്ട കിർലോസ്‌ക്കർ തുടങ്ങിയ നിരവധി കമ്പനികൾ ജനുവരി മുതൽ വിലവർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.