സാംസംഗിന്റെ ആദ്യ കസ്റ്റമർസർവീസ് പ്ലാസ ന്യൂഡൽഹിയിൽ

Posted on: August 5, 2014

Samsung-logo-s

സാംസംഗ് ഇലക്‌ട്രോണിക്‌സ് ഉപയോക്താക്കൾക്ക് മികച്ച വിൽപ്പനാനന്തര സേവനം ലഭ്യമാക്കുന്നതിനായി ആദ്യ കസ്റ്റമർ സർവീസ് പ്ലാസ ഡൽഹിയിലെ ഒാഖ്‌ലയിൽ പ്രവർത്തനം തുടങ്ങി. സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബി.ഡി. പാർക്ക് സർവീസ് പ്ലാസ ഉദ്ഘാടനം ചെയ്തു.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രീമിയം സേവനം ലഭ്യമാക്കുന്നതിനുള്ള തുടക്കമാണ് കസ്റ്റർ സർവീസ് പ്ലാസയെന്ന് ബി.ഡി. പാർക്ക് പറഞ്ഞു. എല്ലാത്തരം ഉത്പന്നങ്ങളുടെയും സേവനം ഒരു കൂരയ്ക്കു കീഴിൽ ലഭ്യമാക്കുന്ന സർവീസ് പ്ലാസയിൽ ഓരോ ഉത്പന്നങ്ങൾക്കുമായി പ്രത്യേക സോണുകൾ ഉണ്ടായിരിക്കും. രാജ്യത്തെങ്ങും 2800 സർവീസ് കേന്ദ്രങ്ങളുള്ള സാംസംഗിനാണ് ഇന്ത്യയിൽ കൺസ്യൂമർ ഇലക്ട്രോണിക്‌സ് വ്യവസായരംഗത്ത് ഏറ്റവും വലിയ സേവനശൃംഖലയുള്ളത്.

കൂടാതെ 50 സ്‌പെയർപാർട്‌സ് വെയർഹൗസുകളും നാല് ലോകോത്തര പരിശീലന അക്കാദമികളുമുണ്ട്. 26,000 ചതുരശ്രയടിയിൽ പ്രവർത്തിക്കുന്ന ഡൽഹിയിലെ സർവീസ് പ്ലാസ ആഴ്ചയിലെ ഏഴു ദിവസവും രാത്രി എട്ടുവരെ പ്രവർത്തിക്കും.

ഇന്ത്യയെങ്ങും സർവീസ് പ്ലാസകൾ ആരംഭിക്കാനാണ് സാംസംഗ് ലക്ഷ്യമിടുന്നത്. 3ജി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്മാർട്ട്‌ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും വിൽപ്പനാനന്തരസേവനം ലഭ്യമാക്കുന്നുണ്ട്. കൂടാതെ തെരഞ്ഞെടുത്ത സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് പിക് ആൻഡ് ഡ്രോപ് സൗകര്യവുമുണ്ട്.