ഹ്യുണ്ടായ് മോട്ടോർ ക്രീറ്റയുടെ ഉത്പാദനം വർധിപ്പിക്കുന്നു

Posted on: November 25, 2015

Hyundai-Creta-front-Big

ചെന്നൈ : വിപണിയിലെ ഡിമാൻഡ് കണക്കിലെടുത്ത് ഹ്യുണ്ടായ് മോട്ടോർ കോംപാക്ട് എസ് യു വിയായ ക്രീറ്റയുടെ ഉത്പാദനം വർധിപ്പിക്കുന്നു. ക്രീറ്റ ബുക്ക് ചെയ്യുന്നവർക്ക് ഡെലിവറി ലഭിക്കാനുള്ള കാലാവധി ഇപ്പോൾ മൂന്ന് മാസമാണ്.

പ്രതിമാസ ഉത്പാദനം 5,000 ൽ നിന്ന് അടുത്തയിടെ 7,000 മായി വർധിപ്പിച്ചിരുന്നു. ഉത്പാദനം ഡിസംബർ മുതൽ പ്രതിമാസം 10,000 യൂണിറ്റുകളായി വർധിപ്പിക്കാനാണ് ഹ്യുണ്ടായ് ഒരുങ്ങുന്നത്. ക്രീറ്റ ലോഞ്ച് ചെയ്തശേഷം 70,000 ബുക്കിംഗ് ലഭിച്ചു.