രത്തൻ ടാറ്റാ ക്രയോൺ ഡാറ്റയിൽ നിക്ഷേപം നടത്തി

Posted on: November 24, 2015

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ സിംഗപ്പൂരിലെ ബിഗ് ഡാറ്റ സ്ഥാപനമായ ക്രയോൺ ഡാറ്റയിൽ മൂലധന നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റാ അഡൈ്വസറായ ജംഗിൾ വെഞ്ചേഴ്‌സ് ക്രയോൺ ഡാറ്റയിൽ മുതൽമുടക്കിയിട്ടുണ്ട്.

ഐഐഎം കൽക്കട്ട അലുംമ്‌നികളായ ശ്രീകാന്ത് ശാസ്ത്രിയും സുരേഷ് ശങ്കറും ചേർന്നാണ് 2012 ൽ ക്രയോൺ ഡാറ്റ സ്ഥാപിച്ചത്. സിംഗപ്പൂരിന് പുറമെ ലണ്ടൻ, ന്യൂയോർക്ക്, ദുബായ്, ചെന്നൈ എന്നിവിടങ്ങളിലും ക്രയോൺ ഡാറ്റയുടെ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു.