പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം ഇന്ന്

Posted on: November 23, 2015

Arun-Jaitley--Big-a

ന്യൂഡൽഹി : കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി വിളിച്ചുചേർത്തിട്ടുള്ള പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗം ഇന്ന് ന്യൂഡൽഹിയിൽ നടക്കും. റിസർവ് ബാങ്ക്  പ്രഖ്യാപിച്ച വായ്പാ നയത്തിന്റെ അടിസ്ഥാനത്തിൽ കിട്ടാക്കടം, പലിശനിരക്ക് തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ചചെയ്യും.

പ്രധാൻമന്ത്രി ജൻധൻ യോജന ഉൾപ്പടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതു സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടാകും. പൊതുമേഖലാ ബാങ്കുകളുടെ മൂലധന പര്യാപ്തതക്കു വേണ്ട തീരുമാനങ്ങളും യോഗം കൈക്കൊള്ളും.