കൊച്ചിൻ ഷിപ്പ്‌യാർഡ് ഐപിഒയ്ക്ക് കേന്ദ്രം അനുമതി നൽകി

Posted on: November 18, 2015

Cochin-Shipyard-Big-a

ന്യൂഡൽഹി : കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. പബ്ലിക്ക് ഇഷ്യുവിന്റെ വലുപ്പമോ തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ഏഴുവർഷമായി ഷിപ്പ്‌യാർഡ് ലാഭകരമായാണ് പ്രവർത്തിക്കുന്നത്. 2014-15 ൽ 235 കോടി രൂപയുടെ അറ്റാദായമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് കൈവരിച്ചത്.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ 1500 കോടി രൂപ മുതൽമുടക്കി പുതിയ ഡ്രൈഡോക്ക് ആരംഭിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 1978 ൽ ആരംഭിച്ച കൊച്ചിൻ ഷിപ്പ്‌യാർഡ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പൽനിർമാണശാലയാണ്. ഓയിൽ ഇൻഡസ്ട്രി, നേവി, കോസ്റ്റ് ഗാർഡ് തുടങ്ങിയവയ്ക്കു വേണ്ട വെസലുകളാണ് പ്രധാനമായും കൊച്ചിയിൽ നിർമ്മിക്കുന്നത്. 1982 മുതൽ കപ്പലുകളുടെ റിപ്പയറിംഗും ഏറ്റെടുത്തുവരുന്നു.