14
Tuesday
May 2024
May 2024
ഒക്ടോബറിൽ കാർവില്പന 22 ശതമാനം ഉയർന്നു
Posted on: November 10, 2015
ന്യൂഡൽഹി : ഒക്ടോബറിൽ കാർവില്പന 22 ശതമാനം ഉയർന്ന് 1,94, 158 യൂണിറ്റുകളായി. കമേർഷ്യൽ വാഹനങ്ങളുടെ വില്പന 12.73 ശതമാനം വർധിച്ച് 58,596 യൂണിറ്റുകളായി.
ഇരുചക്രവാഹന വില്പന 13.31 ശതമാനം വർധിച്ച് 16,56,235 യൂണിറ്റുകളായി. 2014 ഒക്ടോബറിൽ 14,61,712 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
News in this Section