ഇൻഡിഗോ ഓഹരികൾ ലിസ്റ്റ് ചെയ്തു

Posted on: November 10, 2015

IndiGo-Airlines-Flights-big

മുംബൈ : ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരികൾ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയേക്കാൾ (765 രൂപ) 12 ശതമാനം ഉയർന്ന് 855.80 രൂപയിലാണ് ഓപ്പൺ ചെയ്തത്.

ഇനീഷ്യൽ പബ്ലിക്ക് ഓഫറിൽ ആറ് മടങ്ങ് സബസ്‌ക്രിപ്ഷനാണ് ലഭിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് ആവേശകരമായ പിന്തുണ ഇൻഡിഗോ ഐപിഒയ്ക്ക് ലഭിച്ചു.