ഹ്യുണ്ടായ് ക്രീറ്റയ്ക്ക് 63,000 ബുക്കിംഗ്

Posted on: November 5, 2015

Hyundai-Creta-front-Big

ചെന്നൈ : ഹ്യുണ്ടായ് ഇന്ത്യയുടെ കോംപാക്ട് എസ് യു വിയായ ക്രീറ്റയ്ക്ക് ഒക് ടോബർ വരെ 63,000 ബുക്കിംഗ് ലഭിച്ചു. ഈ വർഷം ജൂലൈയിലാണ് ക്രീറ്റ വിപണിയിൽ അവതരിപ്പിച്ചത്. പ്രതിമാസം 7,000 യൂണിറ്റുകളാണ് ശരാശരി വില്പന.

വെയ്റ്റിംഗ് പീരിഡ് ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമായി കുറയ്ക്കാൻ ഉത്പാദനം വർധിപ്പിക്കും. അടുത്തമാസം പകുതിയോടെ പ്രതിമാസ ഉത്പാദനം 5000 ൽ നിന്ന് 7000 യൂണിറ്റുകളായി വർധിപ്പിക്കും.