ഫ്‌ളിപ്കാർട്ടിന്റെ 17 ാമത്തെ വെയർഹൗസ് ഹൈദരാബാദിൽ തുറന്നു

Posted on: October 30, 2015

Flipkart-Boxes-Big

ഹൈദരാബാദ് : ഫ്‌ളിപ്കാർട്ടിന്റെ 17 ാമത്തെ വെയർഹൗസ് ഹൈദരാബാദിൽ തുറന്നു. തെലുങ്കാന ധനകാര്യമന്ത്രി ഇ. രാജേന്ദർ വെയർഹൗസ് ഉദ്ഘാടനം ചെയ്തു. 2.2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വെയർഹൗസിന് 5.89 ലക്ഷം ക്യുബിക് അടി സംഭരണശേഷിയുണ്ട്. ഇവിടെ പ്രതിദിനം 1.2 ലക്ഷം ഷിപ്പ്‌മെന്റുകൾ കൈകാര്യം ചെയ്യാനാകും.

രാജ്യത്തെമ്പാടുമായി വെയർഹൗസുകൾ സ്ഥാപിക്കാൻ 500 മില്യൺ ഡോളർ (3250 കോടി രൂപ) മുതൽമുടക്കുമെന്ന് ഫ്‌ളിപ്കാർട്ട് സഹ സ്ഥാപകനും സിഒഒയുമായ ബിന്നി ബൻസാൽ പറഞ്ഞു.