ജോർദാനിൽ രണ്ട് അപ്പോളോ സോണുകൾ

Posted on: October 27, 2015

Apollo-Zone-Jordan-Big-aഅമ്മാൻ : അപ്പോളോ ടയേഴ്‌സ് ജോർദാനിൽ രണ്ട് ബ്രാൻഡഡ് ഔട്ട്‌ലെറ്റുകൾ – അപ്പോളോ സോൺ തുറന്നു. ജോർദാനിലെ പ്രമുഖ ടയർ ഹോൾസെയിൽ വ്യാപാരികളായ ദ ഐഡിയൽ ഫോർ ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ടുമായി ചേർന്നാണ് അപ്പോളോ സോണുകൾ തുറന്നിട്ടുള്ളത്. ഇതോടെ മിഡിൽഈസ്റ്റിലെ അപ്പോളോ സോണുകളുടെ എണ്ണം 5 ആയി.

ജോർദാനിലെ ഇന്ത്യൻ അംബാസഡർ അനിൽ ത്രിഗുണായത് ആദ്യ അപ്പോളോ സോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാമത്തെ അപ്പോളോ സോൺ അപ്പോളോ ടയേഴ്‌സ് മിഡിൽഈസ്റ്റ് മേധാവി സുജയ് ശ്രീവാസ്തവയും ദ ഐഡിയൽ ഫോർ ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ട് പ്രൊപ്പറൈറ്റർ വയിൽ ഖ്വാസ്മിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

Apollo-Zone-Jordan-Big-b

ദ ഐഡിയൽ ഫോർ ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ടുമായുള്ള 13 വർഷത്തെ കൂട്ടുകെട്ട് അപ്പോള ഉത്പന്നങ്ങൾക്ക് ജോർദാനിൽ മികച്ച ഡിമാൻഡ് നേടാൻ സഹായകമായിട്ടുണ്ടെന്ന് അപ്പോളോ ടയേഴ്‌സ് ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മ പറഞ്ഞു.