ചെന്നൈയിൽ ടാറ്റാ ബസ് സോൺ

Posted on: October 26, 2015

Tata-BUSZONE-chennai-Big

ചെന്നൈ: ടാറ്റാ മോട്ടോഴ്‌സ് ബസുകൾക്കായുള്ള ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഡീലർഷിപ്പ് – ബസ് സോൺ ചെന്നൈയിൽ പ്രവർത്തനമാരംഭിച്ചു. ദീർഘദൂര ബസ് ഗതാഗത കേന്ദ്രമെന്ന നിലയിലാണ് ചെന്നൈയിൽ ബസ് സോൺ തുടങ്ങിയതെന്ന് ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ (കൊമേഴ്‌സ് യൂണിറ്റ്) രവി പിഷാരടി പറഞ്ഞു.

സർവീസ് ഫെസിലിറ്റി, ഓട്ടോമാറ്റിക് ബസ് വാഷ്, സർവീസ് വാൻ തുടങ്ങിയ സൗകര്യങ്ങളിൽ ബസ് സോണിൽ സജ്ജമാക്കിയിട്ടുണ്ട്. ലൈറ്റ്, മീഡിയം വിഭാഗങ്ങളിലുള്ളതും ആഡംബ ബസുകളും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. എക്‌സ്‌ക്ലൂസീവ് ഡീലർഷിപ് തുടങ്ങുന്നതിനു പിന്നിലെ ലക്ഷ്യം വില്പന കൂട്ടുക മാത്രമല്ലെന്നും മികച്ച സർവീസ് നല്കുക എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.