ഇൻഡിഗോ ഫ്‌ലീറ്റിൽ 10 എ-320 നിയോസ് വിമാനങ്ങൾ

Posted on: October 23, 2015

Airbus-A-320-Neo-Big

മുംബൈ : ഇൻഡിഗോ ഫ്‌ലീറ്റിൽ നടപ്പു ധനകാര്യവർഷം 10 എയർബസ് എ-320 നിയോസ് വിമാനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. ഇപ്പോൾ 98 എയർക്രാഫ്റ്റുകളാണ് ഇൻഡിഗോ ഫ്‌ലീറ്റിലുള്ളത്.

2016-17 ൽ 23 ഉം 2017-18 ൽ 20 ഉം എയർബസ് എ-320 നിയോസ് വിമാനങ്ങൾ ഉൾപ്പെടുത്തും. 2022 ടെ പൂർണമായും നിയോസ് എയർക്രാഫ്റ്റുകളുള്ള വിമാനക്കമ്പനിയായി മാറും.