ഡൽഹി – ലണ്ടൻ നാലാമത്തെ പ്രതിദിന സർവീസുമായി എയർ ഇന്ത്യ

Posted on: October 20, 2015

Air-India-economy-class-Big

ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് നവംബർ ഒന്നു മുതൽ നാലാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിരവധി ആഭ്യന്തര സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹി – മുംബൈ നോൺസ്‌റ്റോപ്പ്, മുംബൈ – കോയമ്പത്തൂർ നോൺസ്‌റ്റോപ്പ് ഫ്‌ളൈറ്റുകൾ ഒക്‌ടോബർ 25 മുതൽ സർവീസ് തുടങ്ങും. കൂടാതെ മുംബൈ – ഡ്യു സെക്ടറിൽ ഒക് ടോബർ 26 മുതൽ ആഴ്ച്ചയിൽ നാല് സർവീസുകളുമുണ്ടായിരിക്കും. 72 സീറ്റുള്ള എടിആർ ടർബോ പ്രോപ് എയർക്രാഫ്റ്റായിരിക്കും സർവീസിന് ഉപയോഗിക്കുന്നത്.

ഇപ്പോൾ എയർബസ് എ-319 വിമാനങ്ങൾ ഉപയോഗിക്കുന്ന 18 സെക്ടറുകളിൽ കൂടുതൽ സീറ്റുകളുള്ള എയർബസ് എ-320 വിമാനങ്ങൾ ഏർപ്പെടുത്തും. ആറ് സെക്ടറുകളിൽ എ-320 ന് പകരം എ-321 വിമാനങ്ങളും സർവീസിന് ഉപയോഗിക്കും.