26
Friday
April 2024
April 2024
ഡൽഹി – കൊച്ചി മൂന്നാമത്തെ പ്രതിദിന സർവീസുമായി സ്‌പൈസ്‌ജെറ്റ്
Posted on: October 20, 2015
കൊച്ചി : സ്‌പൈസ് ജെറ്റ് ഡൽഹി-കൊച്ചി- ഡൽഹി സെക്ടറിൽ നേരിട്ടുള്ള മൂന്നാമത്തെ പ്രതിദിന സർവീസ് പ്രഖ്യാപിച്ചു. നവംബർ 19-ന് പുതിയ ഫ്‌ളൈറ്റ് സർവീസ് തുടങ്ങും.
ആഭ്യന്തര വിമാന സർവീസുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേരിട്ടുള്ള ഫ്‌ളൈറ്റ് ആരംഭിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് സെയിൽസ് ഡിസ്ട്രിബ്യൂഷൻ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ ശില്പ ഭാട്ടിയ പറഞ്ഞു.
എല്ലാ ദിവസവും രാവിലെ എട്ടിന് ഡൽഹിയിൽനിന്നു പുറപ്പെടുന്ന വിമാനം 11.15-ന് കൊച്ചിയിൽ എത്തിച്ചേരും. തിരിച്ച് 11.45-ന് കൊച്ചിയിൽ നിന്നു പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞു മൂന്നിന് ഡൽഹിയിലെത്തും.
TAGS: Delhi - Kochi Flights | Kochi - Delhi Flights | Spicejet |
News in this Section
Related News