ഇൻഫോസിസ് നോഹ കൺസൽട്ടിംഗിനെ ഏറ്റെടുക്കുന്നു

Posted on: October 19, 2015

Noah-Consulting-Big

ബംഗലുരു: ഇൻഫോസിസ് യുഎസിലെ നോഹ കൺസൽട്ടിംഗിനെ ഏറ്റെടുക്കും. 70 മില്യൺ (453.6 കോടി) ഡോളറിനാണ് ഏറ്റെടുക്കൽ. ഓയിൽ, ഗ്യാസ് കമ്പനികൾക്ക് കൺസൽട്ടൻസി സേവനം നല്കിവരുന്ന കമ്പനിയാണ് നോഹ.

ഏറ്റെടുക്കൽ നടപ്പുധനകാര്യ വർഷം മൂന്നാം ക്വാർട്ടറിൽ പൂർത്തിയാകും. നോഹയെ ഏറ്റെടുക്കുന്നതിലൂടെ ഇൻഫോസിസിന്റെ ഓയിൽ ആൻഡ് ഗ്യാസ് ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നല്കാനാവുമെന്ന് ഇൻഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ ഹെഡുമായ (എനർജി) രാജേഷ് മൂർത്തി പറഞ്ഞു.

.