മാർക്ക് സുക്കർബെർഗ് 28 ന് ഡൽഹി സന്ദർശിക്കും

Posted on: October 17, 2015

Facebook-Mark-Zuckerberg-bi

ന്യൂഡൽഹി : ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബെർഗ് 28 ന് ഡൽഹി സന്ദർശിക്കും. ഡൽഹി ഐഐടിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് എത്തുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐടി മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞമാസം അമേരിക്കയിലെ ഫേസ് ബുക്ക് ആസ്ഥാനം സന്ദർശിച്ചിരുന്നു. 130 ദശലക്ഷം ഉപയോക്താക്കളാണ് ഫേസ് ബുക്കിന് ഇന്ത്യയിലുള്ളത്.