ക്ലൗഡ് കംപ്യൂട്ടിംഗിൽ യുഎഇ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു

Posted on: October 8, 2015

Pacific-Controls-Cloud-comp

ദുബായ് : ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് അടുത്ത 12-18 മാസത്തിനുള്ളിൽ യുഎഇ കുതിച്ചുചാട്ടം നടത്തുമെന്ന് വിദഗ്ധർ. പസഫിക് കൺട്രോൾ സിസ്റ്റംസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്ലൗഡ് കംപ്യൂട്ടിംഗ് – ട്രാൻസ്‌ഫോം യുവർ ബിസിനസ് വിത്ത് ദ ക്ലൗഡ് എന്ന കോൺഫറൻസിലാണ് ഈ വിലയിരുത്തലുണ്ടായത്.

ക്ലൗഡ് കംപ്യൂട്ടിംഗ് യുഎഇയുടെ വ്യവസായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പസഫിക് കൺട്രോൾ സിസ്റ്റംസ് ചെയർമാൻ ദിലീപ് രാഹുലൻ ചൂണ്ടിക്കാട്ടി. അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ഐടി വിഭാഗമാണ് ക്ലൗഡ് കംപ്യൂട്ടിംഗ്. ഗവൺമെന്റും വ്യവസായങ്ങളും മാത്രമല്ല പൊതുജനങ്ങളും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്ത ഒരു വീക്ഷണം രൂപപ്പെടുത്തേണ്ടതുണ്ട്. വികസനത്തിനനുസൃതമായി സുരക്ഷിതത്വവും കൃത്യതയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിൽ ആവശ്യമാണെന്നും ദിലീപ് രാഹുലൻ അഭിപ്രായപ്പെട്ടു.

മൈക്രോസോഫ്റ്റ്, വിഎം വെയർ, ഇൻഫ്രമോൺ തുടങ്ങിയ കമ്പനികളിലെ വിദഗ്ധരും കോൺഫറൻസിൽ പങ്കെടുത്തു സംസാരിച്ചു.