ഇൻഡിഗോ ഐപിഒ ഒക്‌ടോബർ അവസാനം

Posted on: October 7, 2015

Indigo-Airlines-fleet-big

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഐപിഒ ഒക്‌ടോബർ അവസാനവാരം ഉണ്ടാകും. ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 2,500 കോടി രൂപ സമാഹരിക്കാനാണ് ഇന്റർഗ്ലോബ് ഒരുങ്ങുന്നത്.

ഇന്ത്യയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയാണ് ഇൻഡിഗോ. സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി, ബാർക്ലെയ്‌സ്, യുബിഎസ് സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ എന്നിവരാണ് ഇഷ്യു മാനേജർമാർ.